+

കണ്ണൂർ സ്പെഷ്യൽ മുട്ടാപ്പം ഉണ്ടാക്കാം

കണ്ണൂർ സ്പെഷ്യൽ മുട്ടാപ്പം ഉണ്ടാക്കാം


 

രുചികരമായ മുട്ടാപ്പം പെട്ടെന്ന് തയാറാക്കാവുന്ന വിഭവമാണ്. എണ്ണയിൽ വറത്തു കോരി എടുക്കുന്ന ഈ രുചി എല്ലാവർക്കും ഇഷ്ടപ്പെടും

മുട്ടാപ്പം -ആവശ്യമായ സാധനങ്ങൾ

    കുതിർത്ത പച്ചരി -1 കപ്പ്‌
    ചോറ് -1/4 കപ്പ്‌
    മുട്ട -1
    ഉപ്പ് -ആവശ്യത്തിന്
    എണ്ണ -ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

        പച്ചരിയും ചോറും മുട്ടയും ഉപ്പ് ചേർത്ത് മിക്സിയിൽ നന്നായി ദോശ മാവിന്റെ പരുവത്തിൽ അരച്ച് എടുക്കുക.
        മാവ് 5-6 മണിക്കൂർ അടച്ചു വെക്കുക.
        ശേഷം ഉണ്ണിയപ്പ പാത്രത്തിൽ ചൂടായാൽ അല്പം എണ്ണ തടവിയ ശേഷം മാവ് ഒഴിച് പകുതി പാകമാവുമ്പോൾ അത് തിരിച്ചു ഇടുക

മുഴവൻ പാകമായാൽ അത് നിങ്ങൾക് ചൂടോടെ കഴിക്കാവുന്നതാണ്.ചൂടോടെ പ്രാതൽ തയ്യാർ. മുട്ടാപ്പവും ചിക്കൻ കറിയും നല്ല കോമ്പിനേഷൻ ആണ്.

facebook twitter