രാജസ്ഥാനിൽ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ ; 50 ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

06:24 PM Sep 14, 2025 | Neha Nair

രാജസ്ഥാൻ : രാജസ്ഥാനിൽ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 50 ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ. ദൗസ ജില്ലയിലെ ചുഡിയവാസിലുള്ള ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. ഇന്ന് ഉച്ചയോടെ സ്‌കൂളിൽ ഭക്ഷണം കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് വയറുവേദനയും തലവേദനയും അനുഭവപ്പെടുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ വ്യക്താക്കി.

സ്‌കൂളിൽ മെഡിക്കൽ സംഘമെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ മാറ്റിയത്. 156 വിദ്യാർഥികളാണ് ഉച്ചഭക്ഷണമായ ചപ്പാത്തിയും കറിയും കഴിച്ചത്. ഇവരിൽ 50 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.