1. ഓറഞ്ച്
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
2. വെളുത്തുള്ളി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അവയിൽ അല്ലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും അണുബാധകളെ ചെറുക്കുന്നു.
3. തൈര്
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
4. ഇഞ്ചി
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ആന്റി ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടവേദന, ഓക്കാനം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ കൂട്ടാനും ഗുണം ചെയ്യും.
5. ചീര
വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
6. മഞ്ഞള്‍
ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
7. ബദാം
വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
8. കിവി
വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
9. പേരയ്ക്ക
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്കയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ്.
10. ഗ്രീന്‍ ടീ
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.