ചർമ്മ സംരക്ഷണത്തിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിൻറെ കാര്യത്തിലാണ്. മുഖത്ത് ചുളിവുകൾ വരാതിരിക്കാനും ചർമ്മം തൂങ്ങാതിരിക്കാനും ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ബ്ലൂബെറി
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
2. മാതളം
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ മാതളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളാജൻ ഉൽപാദിപ്പിക്കാനും മുഖത്ത് യുവത്വം നിലനിർത്താനും സഹായിക്കും.
3. ഡാർക്ക് ചോക്ലേറ്റ്
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
4. ഗ്രീൻ ടീ
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഗ്രീൻ ടീ പതിവായി കുടിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
5. ബദാം
വിറ്റാമിൻ ഇ അടങ്ങിയ ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്ത് യുവത്വം നിലനിർത്താൻ സഹായിക്കും.
6. സൂര്യകാന്തി വിത്തുകൾ
വിറ്റാമിൻ ഇ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
7. തക്കാളി
ലൈക്കോപ്പിനും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ തക്കാളി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്കിൻ നന്നാകാൻ സഹായിക്കും.
8. ഓറഞ്ച്
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച് കഴിക്കുന്നത് ചർമ്മത്തിലെ ഇലാസ്തികത നിലനിർത്തി ചർമ്മത്ത് യുവത്വം നിലനിർത്താൻ സഹായിക്കും.