+

മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോണ്‍ അന്തരിച്ചു

മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോണ്‍ (75) അന്തരിച്ചു. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗണ്‍സിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
ചേർത്തല: മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോണ്‍ (75) അന്തരിച്ചു. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗണ്‍സിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ജേർളി ജോണ്‍, മകൻ: ജോസഫ് ജോണ്‍ (യുകെ), മരുമകള്‍: എലിസബത്ത് ജോണ്‍ (യു.കെ.).

മറ്റു സഹോദരങ്ങള്‍: എ.കെ. തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ. ജോസ് (റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മഹാരാഷ്ട്ര ഇലക്‌ട്രിസിറ്റി ബോർഡ്), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്. സംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ചേർത്തല മുട്ടം സെയ്ൻമേരിസ് ദേവാലയ സെമിത്തേരിയില്‍

facebook twitter