ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ

08:33 PM Aug 13, 2025 | AVANI MV

കോട്ടയം: കോട്ടയം പാലായിൽ ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. 24 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിഎൻ രാഘവനെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് പി എൻ രാഘവനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 

പി എൻ രാഘവൻ മുരിക്കുപുഴയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം മുരുക്കുപുടയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു പി എൻ രാഘവൻ.