
കോഴിക്കോട് : തേങ്ങ പറിച്ചതിനെ ചൊല്ലിയുളള വഴക്കില്‍ കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു.കല്‍പിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്. ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്.
ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം . ജോണിയുടെ സഹോദരിയുടെ പറമ്ബില്‍ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കം ഉണ്ടായത്.അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. ജോണി ഒരുതവണ പറിച്ച തേങ്ങാ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതര്‍ക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നത് .
ജോണിയെ ആക്രമിക്കുന്നത് തടയാന്‍ വന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ പ്രതി ജോമിഷിനും പരിക്കുണ്ട്. ജോണിയും കുടുംബവും മുക്കം കെ എം സി ടി ജോസ്പിറ്റലിലാണ് നിലവില്‍ ഉള്ളത്. അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോമിഷും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തിരുവമ്ബാടി പോലീസ് അന്വഷണംനടത്തിവരികയാണ്