എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പിതൃസഹോദരനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും. മൂന്നു ദിവസത്തേക്ക് ആണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കുട്ടിയുടെ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂഴിക്കുളം പാലത്തില്‍ അമ്മയെ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയെ വകവരുത്തിയത് എങ്ങനെയെന്ന് വിശദമായി പോലീസ് ചോദിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലായിരുന്നു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ജനരോക്ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാവും പോക്സോ കേസില്‍ പ്രതിചേര്‍ത്ത പിതൃ സഹോദരനെ തെളിവെടുപ്പിനായി കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളില്‍ എത്തിക്കുക.