മുട്ടയുണ്ടോ? പിന്നെ ഫ്രഞ്ച് ഓംലറ്റ് റെഡി!

04:25 PM Dec 10, 2025 | Neha Nair

ചേരുവകൾ

3 വലിയ മുട്ടകൾ
ഉപ്പ് - ആവശ്യത്തിന്‌
ഉപ്പില്ലാത്ത ബട്ടര്‍

തയാറാക്കുന്ന വിധം

Trending :

ഒരു പാത്രത്തിൽ മുട്ട, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. സ്റ്റൗ ഓണ്‍ ആക്കി ഓംലറ്റ് പാന്‍ അതിനു മുകളില്‍ വയ്ക്കുക. ഇതിലേക്ക് ബട്ടര്‍ വയ്ക്കുക. ബട്ടര്‍ ഉരുകാന്‍ തുടങ്ങുമ്പോള്‍ പാന്‍ ഉയര്‍ത്തി, അത് എല്ലാ ഭാഗത്തുമാവാന്‍ വട്ടം ചുറ്റിക്കുക.

ബട്ടര്‍ പൂര്‍ണമായും ഉരുകിക്കഴിയുമ്പോള്‍ നേരത്തെ കലക്കിവച്ച മുട്ട ഇതിലേക്ക് ഒഴിക്കുക. ഇത് ചെറുതായി ചൂടായി വരുമ്പോള്‍ ഒരു സ്പാറ്റുല ഉപയോഗിച്ച് നന്നായി ഇളക്കുക. മുട്ട എല്ലാ ഭാഗത്തും ഒരുപോലെ സെറ്റ് ആയിക്കഴിഞ്ഞാല്‍ ഇളക്കുന്നത് നിര്‍ത്തുക.

ഇളം മഞ്ഞ നിറത്തില്‍ ഓംലറ്റ് വെന്തുവരുന്ന സമയത്ത്, ഒരു അരികില്‍ നിന്നും പതിയെ വേര്‍പെടുത്താന്‍ തുടങ്ങുക. അടിയില്‍ പറ്റി നില്‍ക്കുന്നുണ്ടെങ്കില്‍ ചെറിയ ഒരു വെണ്ണക്കഷ്ണം വെച്ചുകൊടുത്താല്‍ മതി. തീ നന്നായി കുറച്ച്, പാന്‍ ചെരിച്ചു പിടിച്ചശേഷം, ഓംലറ്റ് ശ്രദ്ധാപൂര്‍വ്വം പതിയെ ചുരുട്ടിച്ചുരുട്ടി എടുക്കുക. ബ്രൌണ്‍ നിറമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഒരു പ്ലേറ്റിലേക്ക് വച്ച്, ആവശ്യമെങ്കില്‍ മുകളില്‍ സീസണിങ് ചേര്‍ത്ത് വിളമ്പാം.