+

നല്ല വെളിച്ചെണ്ണയിൽ മൊരിയിച്ചെടുത്ത സുഖിയൻ

ചെറുപയർ വേവിച്ചത് -രണ്ട് കപ്പ് ശർക്കര -ഒരു കപ്പ് എലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത് - കാൽ കപ്പ്

ആവശ്യമുള്ള സാധനങ്ങൾ

ചെറുപയർ വേവിച്ചത് -രണ്ട് കപ്പ്
ശർക്കര -ഒരു കപ്പ്
എലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത് - കാൽ കപ്പ്
നെയ്യ് -ഒന്നര ടീസ്പൂൺ
അരിപ്പൊടി-അരകപ്പ്
മൈദ- അര കപ്പ്
വെള്ളം, ഉപ്പ്- ആവശ്യത്തിന്

തയ്യാറാകുന്ന വിധം

ശർക്കര ഉരുക്കി പാനിയാക്കിയ ശേഷം തേങ്ങ ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച പയർ,നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് കുഴഞ്ഞുപോകാതെ ഇളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേർത്ത് കലക്കുക. പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം ഓരോ ചെറുപയർ ഉരുളകളും ഇതിൽ മുക്കി എണ്ണയിൽ വറുത്തുകോരുക. 

facebook twitter