പഴം നെയ്യിൽ വാട്ടിയത്

09:10 AM Jul 11, 2025 | Kavya Ramachandran


ആവശ്യ സാധനങ്ങൾ:
നേന്ത്രപ്പഴം (നന്നായി വിളഞ്ഞത്)– 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1 ടേബിൾ സ്പൂൺ


ഉണ്ടാക്കുന്ന വിധം :
പഴം, തൊലി കളഞ്ഞ് നീളത്തിൽ കനം കുറച്ചു മുറിച്ചു വയ്ക്കണം. സോസ്പാനിൽ വെളിച്ചെണ്ണയും ഒരു േടബിൾസ്പൂൺ നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ പഴക്കഷണങ്ങൾ നിരത്തി ചെറുതീയിൽ ഇരുവശവും മൊരിച്ചെടുത്ത് പ്ലേറ്റിൽ നിരത്താവുന്നതാണ്. മുകളിൽ ബാക്കി നെയ്യ് തൂകി പഞ്ചസാര കൂടി വിതറിയാൽ പഴം വാട്ടിയതായി.

Trending :