+

ഖത്തറിൽ ഇന്ധന വില കുറഞ്ഞു

ദോഹ: ഖത്തറിൽ മെയ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകൾക്ക് 10 ദിർഹം വീതം കുറഞ്ഞു. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് ഏപ്രിലിൽ 2.05 റിയാലായിരുന്നത് ബുധനാഴ്ച മുതൽ 1.95 റിയാലാകും. പ്രീമിയം ഗ്രേഡ് പെട്രോൾ വില ഏപ്രിലിൽ രണ്ട് റിയാലായിരുന്നത് 10 ദിർഹം കുറഞ്ഞ് മെയ് മാസത്തിൽ 1.90 റിയാലായിരിക്കും. 

  ഡീസൽ വിലയിലും കുറവുണ്ട്. ഡീസൽ ലിറ്ററിന് 1.95 റിയാലാണ് പുതുക്കിയ നിരക്ക്. അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തി 2017 സെപ്തംബർ മുതലാണ് ഊർജ, വ്യവസായ മന്ത്രാലയവുമായി ചേർന്ന് ഖത്തർ എനർജി എല്ലാ മാസവും പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്.

facebook twitter