+

ഗണപതി വിഗ്രഹ നിമജ്ജനം; മഹാരാഷ്ട്രയില്‍ ഒമ്ബത് പേര്‍ മുങ്ങി മരിച്ചു

മഹാരാഷ്ട്രയില്‍ ഗണേശോത്സവത്തിന്‍റെ ഭാഗമായുള്ള ഗണപതി വിഗ്രഹ നിമജ്ജനം നടത്തവേ വിവിധയിടങ്ങളിലായി ഒമ്ബത് പേര്‍ മുങ്ങിമരിച്ചു.12 പേരെ കാണാതായി

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ഗണേശോത്സവത്തിന്‍റെ ഭാഗമായുള്ള ഗണപതി വിഗ്രഹ നിമജ്ജനം നടത്തവേ വിവിധയിടങ്ങളിലായി ഒമ്ബത് പേര്‍ മുങ്ങിമരിച്ചു.12 പേരെ കാണാതായി.നിമജ്ജനവുമായി ബന്ധപ്പെട്ട് താനെ, പൂനെ, നന്ദെദ്, നാസിക്, ജല്‍ഗോണ്‍, വാഷിം, പല്‍ഘര്‍, അമരാവതി ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

പൂനെയില്‍ വിവിധ ജലാശയലങ്ങളിലായി അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു.നന്ദെദില്‍ മൂന്ന് പേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

നാസിക്കിലും അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശില്‍ രണ്ട് ആണ്‍കുട്ടികളും ചടങ്ങിനിടെ മുങ്ങിമരിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പത്ത് ദിവസത്തെ ഉത്സവത്തിന്റെ അവസാനമായാണ് ഗണപതി വിഗ്രഹ നിമജ്ജനം നടത്തുന്നത്

facebook twitter