കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വന്ന പാഴ്‌സലില്‍ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാല്‍ എന്ന പേരില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിക്ക് പാഴ്‌സല്‍ പൊതി കിട്ടിയത്.
4ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത്. പിന്നാലെ കോളേജ് അധികൃതര്‍ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.