തലശേരിയിൽ ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിലെ പൂജാമുറിയിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയും പിടികൂടി; ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലിസ് തെരച്ചിൽ

10:45 AM May 04, 2025 |


തലശേരി: തലശേരിയിൽബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.  തലശേരിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 1.2 കിലോ ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശ്ശേരി ഇല്ലത്ത് താഴെയിലെ എൻ. എം റനിലിൻ്റെവീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

പരിശോധനയ്ക്കായി തലശേരി ടൗൺ പൊലീസ് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൂജ മുറിയിലായിരുന്നു കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരന്റെ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് വേണ്ടി പൊലിസ് തെരച്ചിൽ നടത്തിവരികയാണ്. ശനിയാഴ്ച്ച വൈകിട്ടാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലിസ് റെയ്ഡ് നടത്തിയത്.