ഉത്തര്‍പ്രദേശിലെ ബൊപ്പുരയില്‍ ഗ്യാസ് സിലണ്ടര്‍ ട്രക്കിന് തീ പിടിച്ചു

08:55 AM Feb 01, 2025 | Suchithra Sivadas

ഉത്തര്‍പ്രദേശിലെ ബൊപ്പുരയില്‍ ഗ്യാസ് സിലണ്ടര്‍ ട്രക്കിന് തീ പിടിച്ചു. ട്രക്കിലുണ്ടായിരുന്ന സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. പുലര്‍ച്ചേ 3.30തിനാണ് അപകടം ഉണ്ടായത്. സ്ഥലത്ത് വന്‍ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെങ്കിലും സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനാല്‍ ട്രക്കിനടുത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.


സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാനാകുന്നുവെന്നും രാഹുല്‍ പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.