വടകരയിൽ കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; മരണകാരണം എസി ഗ്യാസ് ചോർച്ചയെന്ന് നിഗമനം

04:09 PM Dec 24, 2024 | Neha Nair

കോഴിക്കോട്: വടകരയിൽ കാരവാനിനകത്ത് യുവാക്കൾ മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എസി ഗ്യാസ് ചോർച്ചയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം കണ്ടെത്താൻ പൊലീസും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗവും വാഹന നിർമാതാക്കളും ചേർന്ന് കൂടുതൽ പരിശോധന നടത്തും.

4 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്കൊടുവിലാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്.

 വിവാഹ സംഘവുമായി കണ്ണൂർ പോയി മടങ്ങിയെത്തിയ ഇവർ കരിമ്പനപാലത്തിനടുത്ത് വാഹനത്തിനുള്ളില്‍ എസിയിട്ട് വിശ്രമിക്കുകയായിരുന്നു. പിറ്റേ ദിവസം തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.