തൃശൂര്‍: തൊഴിലുറപ്പ് പണിക്കിടെ 11 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു. പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പൊറ്റയില്‍ പാലാട്ടുകുന്ന് ചെമ്മാട്ടുകുളമ്പ് പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ വച്ച് 10.30യോടെയാണ് സംഭവം. പൊട്ടന്‍ക്കോട് വീട്ടില്‍ ചന്ദ്രന്‍ (48), കുളമ്പ് വീട്ടില്‍ സലീന (48), കാളങ്ങാട്ടുപറമ്പ് വീട്ടില്‍ ആമിനകുട്ടി (48), ബിപാത്തു (40), ഷെരീഫ (35), ആമീന (53), നബീസ (67), കദീജ (59), റംലത്ത് (47), കബീര്‍ (70), മുഹമ്മദ് യാക്കൂബ് (65) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഉടന്‍ പഴയന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു.