+

60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് പ്രതികരിച്ച് ഹമാസ്

60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് പ്രതികരിച്ച് ഹമാസ്

ഗസ്സ: 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് പ്രതികരിച്ച് ഹമാസ്. പോസിറ്റീവായ പ്രതികരണം നിർദേശത്തോട് ഹമാസ് നടത്തിയിട്ടുണ്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് വെടിനിർത്തൽ കരാറിനോട് ഹമാസ് പ്രതികരിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഹമാസുമായി ബന്ധമുള്ള ഇസ്‍ലാമിക് ജിഹാദാണ് ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കുള്ള സന്നദ്ധത അറിയിച്ചത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമ്പൂർണ്ണവെടിനിർത്തലിലേക്ക് നയിക്കണമെന്ന ആവശ്യം ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഹമാസിന്റെ നിർദേശം ഇസ്രായേൽ ചർച്ച ചെയ്തതിന് ശേഷം മറുപടി അറിയിക്കും. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നവർ വഴിയാണ് ഹമാസ് നിലപാട് അറിയിച്ചത്.

നേരത്തെ 12 ദി​വ​സം നീ​ണ്ട ഇ​റാ​ൻ- ഇ​​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച​തി​നു പി​റ​കെ ഗ​സ്സ​യി​ലും സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്ക് യു.​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച​ക്ക​കം ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു വാ​ഷി​ങ്ട​ണി​ലേ​ക്ക് പ​റ​ക്കു​ന്നു​ണ്ട്.

ഗ​സ്സ​യി​ൽ സ​മ്പൂ​ർ​ണ യു​ദ്ധ​വി​രാ​മം വേ​ണ​മെ​ന്ന് ഹ​മാ​സ് പ​റ​യു​മ്പോ​ൾ അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ നി​ല​പാ​ട്. യു.​എ​സി​ൽ ട്രം​പ്- നെ​ത​ന്യാ​ഹു ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 10 ബ​ന്ദി​ക​ളെ​യും 18 മൃ​ത​ദേ​ഹ​ങ്ങ​ളും ഹ​മാ​സ് വി​ട്ട​യ​ക്കു​മെ​ന്നും പ​ക​രം നി​ര​വ​ധി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ലും മോ​ചി​പ്പി​ക്കു​മെ​ന്നു​മാ​ണ് ക​രാ​ർ വ്യ​വ​സ്ഥ​ക​ളി​ൽ പ്ര​ധാ​നം.

ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​സ്രാ​യേ​ൽ സേ​ന ഗ​സ്സ​യി​ൽ​നി​ന്ന് പി​ന്മാ​റ്റം ആ​രം​ഭി​ക്കും. പൂ​ർ​ണ യു​ദ്ധ​വി​രാ​മ ച​ർ​ച്ച​ക​ൾ അ​നു​ബ​ന്ധ​മാ​യി ന​ട​ക്കും. 2023ലെ ​ആ​ക്ര​മ​ണ​ത്തി​ൽ 251 പേ​രെ ഹ​മാ​സ് ബ​ന്ദി​യാ​ക്കി​യ​തി​ൽ 50 ഓ​ളം പേ​ർ ഇ​പ്പോ​ഴും ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രി​ൽ പ​കു​തി പേ​ർ ജീ​വ​നോ​ടെ​യു​മു​ണ്ട്. ഗ​സ്സ​യി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ലെ നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഹ​മാ​സ് ആ​വ​ശ്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

facebook twitter