+

ഗസ്സയിൽ ഭക്ഷണം കാത്തുനിന്ന 31 പേരടക്കം 89 പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ ഭക്ഷണം കാത്തുനിന്ന 31 പേരടക്കം 89 പേർ കൊല്ലപ്പെട്ടു

ല​ണ്ട​ൻ: ഗ​സ്സ​യി​ൽ അ​ന​സ് അ​ൽ​ശ​രീ​ഫ് അ​ട​ക്കം പ്ര​മു​ഖ അ​ൽ​ജ​സീ​റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ബോം​ബി​ട്ടു​കൊ​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​ഗോ​ള വ്യാ​പ​ക​മാ​യി രോ​ഷം ശ​ക്തം. റി​പ്പോ​ർ​ട്ട​ർ മു​ഹ​മ്മ​ദ് ഖു​റൈ​ഖ്, കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം സാ​ഹി​ർ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ, മു​അ്മി​ൻ അ​ലീ​വ എ​ന്നി​വ​രും മ​റ്റു ര​ണ്ടു​പേ​രു​മ​ട​ക്കം ഏ​ഴു​പേ​രാ​ണ് ഗ​സ്സ സി​റ്റി​യി​ലെ അ​ൽ​ശി​ഫ ആ​ശു​പ​ത്രി​ക്ക് പു​റ​​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ത​മ്പി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്രാ​യേ​ൽ ഏ​റ്റെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി ​രോ​ഷം ശ​ക്ത​മാ​ണ്. ഗ​സ്സ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ തു​ട​ർ​ച്ച​യാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​റു​ടെ വ​ക്താ​വ് പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര മാ​നു​ഷി​ക ച​ട്ട​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫി​സ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​സ്രാ​യേ​ൽ സൈ​ന്യം സ​മ്മ​തി​ച്ച കൊ​ല​പാ​ത​കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ആ​ഗോ​ള സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും ‘റി​പ്പോ​ർ​ട്ടേ​ഴ്സ് വി​​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ്’ പ​റ​ഞ്ഞു. നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ഇ​വ​രു​ടെ ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ. വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​സ്രാ​യേ​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഗ​സ്സ​യി​ലെ വാ​ർ​ത്ത​ക​ൾ പു​റ​ത്തെ​ത്തി​ച്ചി​രു​ന്ന​ത് ഫ​ല​സ്തീ​നി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. ഇ​വ​രി​ൽ പ്ര​മു​ഖ​നാ​ണ് കൊ​ല്ല​പ്പെ​ട്ട അ​ന​സ് അ​ൽ​ശ​രീ​ഫ്. ഇ​തി​ന​കം 238 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​സ്രാ​യേ​ൽ അ​റു​കൊ​ല ന​ട​ത്തി​യി​ട്ടു​ണ്ട്. 

facebook twitter