+

ഗസ്സയിൽ അടുത്ത മാസം ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കും : ട്രംപ്

ഗസ്സയിൽ അടുത്ത മാസം ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കും : ട്രംപ്

വാഷിങ്ടൺ: ഗസ്സയിൽ അടുത്ത മാസം ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫലസ്തീൻ ജനത​യെ സഹായിക്കാൻ തങ്ങൾ മുന്നിട്ടിറങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ്സയിൽ വലിയ രീതിയിൽ ഭക്ഷ്യക്ഷാമം നേരിടുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. ഫലസ്തീൻ ജനത കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് വിഷയത്തിൽ ഇടപെടുമെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്.

അടുത്ത മാസം ഒരുപാട് നല്ലകാര്യങ്ങൾ സംഭവിക്കും. ഫലസ്തീൻ ജനതയെ ഞങ്ങൾ സഹായിക്കും. ഗസ്സയിലെ ഒരുപാട് പേർ പട്ടിണിയിലാണ്. ഇരുപക്ഷത്തേയും ഞങ്ങൾ പരിഗണിക്കും. നല്ല പ്രവർത്തനം തന്നെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ജനത കടുത്ത ക്ഷാമത്തിന്റെ വക്കിലാണ് വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു. ഗസ്സയിലേക്കുള്ള അതിർത്തികൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം നോ​ക്കി​നി​ൽ​ക്കെ ഗ​സ്സ​യി​ൽ അ​വ​സാ​നി​ക്കാ​തെ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത. വെ​ള്ളി​യാ​ഴ്ച ഗ​സ്സ മു​ന​മ്പി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 64 ഫ​ല​സ്തീ​നി​ക​ളെ കൊ​ല​പ്പെ​ടു​ത്തി. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ​ശ്ചി​മേ​ഷ്യ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ച​തി​ന്റെ പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം. 48 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്തോ​നേ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ലും 16 മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​സ​ർ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ദേ​ർ അ​ൽ ബ​ലാ​ഹി​ലും ഖാ​ൻ യൂ​നി​സി​ലു​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ തു​ട​ർ​ന്ന ആ​ക്ര​മ​ണം.

facebook twitter