+

ഇന്ത്യയുടെ ജിഡിപി വളർച്ച 7.5 ശതമാനത്തിലേക്കു കുതിക്കുമെന്ന് ആക്സിസ് ബാങ്ക് റിപ്പോർട്ട്

അടിസ്ഥാന സൗകര്യ, നിയന്ത്രണ മേഖലകളിലെ പരിഷ്ക്കാരങ്ങൾ, കുറഞ്ഞ വായ്പാ ചെലവുകൾ, മൂലധന രംഗത്തെ വളർച്ച തുടങ്ങിയവയുടെ  പിന്തുണയോടെ 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇപ്പോഴത്തെ പ്രവണതകൾക്കും മുകളിലേക്കു കുതിക്കുമെന്ന്  സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ആക്സിസ് ബാങ്കിൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 


കൊച്ചി:  അടിസ്ഥാന സൗകര്യ, നിയന്ത്രണ മേഖലകളിലെ പരിഷ്ക്കാരങ്ങൾ, കുറഞ്ഞ വായ്പാ ചെലവുകൾ, മൂലധന രംഗത്തെ വളർച്ച തുടങ്ങിയവയുടെ  പിന്തുണയോടെ 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇപ്പോഴത്തെ പ്രവണതകൾക്കും മുകളിലേക്കു കുതിക്കുമെന്ന്  സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ആക്സിസ് ബാങ്കിൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ലോകത്തിലെ വലിയ സമ്പദ്ഘടനകളിൽ ഏറ്റവും വേഗത്തിൽ കുതിക്കുന്നതെന്ന നിലയിൽ 7.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.  ഇക്കാര്യത്തിനു പിന്തുണ നൽകുന്ന നിരവധി ഘടകങ്ങളും ബാങ്കിൻറെ ചീഫ് ഇക്കണോമിസ്റ്റും ഗ്ലോബൽ റിസർച്ച് മേധാവിയുമായ നീൽകാന്ത് മിശ്ര റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോളർ വിനിമയ നിരക്കുകൾ ഇന്ത്യയ്ക്ക് സന്തുലനം സുസ്ഥിരമാക്കാൻ വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.  കറൻറ് അക്കൗണ്ട് കമ്മി  2026 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 1.2 ശതമാനത്തിലേക്കും 2027 സാമ്പത്തിക വർഷത്തിൽ 1.3 ശതമാനത്തിലേക്കും നീങ്ങുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
 

facebook twitter