നെയ്യപ്പം ഇനി പഞ്ഞി പോലെ സോഫ്റ്റാകും

04:30 PM Apr 06, 2025 | Kavya Ramachandran

ചേരുവകൾ

    അരിപ്പൊടി
    മൈദ
    റവ 
    ഏലയ്ക്ക
    ജീരകം
    ഉപ്പ്
    ശർക്കര
    പഴം
    നെയ്യ്
    എണ്ണ

തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് ശർക്കരയും, കാൽ കപ്പ് വെള്ളവും ചേർത്തിളക്കി ശർക്കര ലായനി തയ്യാറാക്കാം.
    ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് അരിപ്പൊടി, ഒരു കപ്പ്  മൈദ, കാൽ കപ്പ് റവ, അൽപ്പം ഏലയ്ക്ക പൊടിച്ചത്, ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കാം.
    അതിലേയ്ക്ക് തയ്യാറാക്കിയ ശർക്കര ലായനി കൂടി ചേർത്തിളക്കാം.
    നന്നായി പഴുത്ത പഴം കാൽ കപ്പ് വെള്ളം ചേർത്ത് അരച്ചതും, ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ഇതിലേയ്ക്കു ചേർത്തിളക്കാം.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ചു ചൂടാക്കി മാവ് ഒഴിച്ച് നെയ്യപ്പം  വറുത്തെടുക്കാം.