വേണ്ട ചേരുവകൾ
ലെമൺ- ഒന്ന്
ജിഞ്ചർ- ഒരു പീസ്
കട്ടൻ ചായ- ഒരു കപ്പ്
പഞ്ചസാര/ പനംകൽക്കണ്ട് - ആവശ്യത്തിന്
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, നാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കിയതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് ഇടുക. ശേഷം മധുരത്തിനാവശ്യമായ കൽക്കണ്ടം അല്ലെങ്കില്‍ പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് കട്ടൻ ചായയും ഐസും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇവ ഒരു ഗ്ലാസിലേയ്ക്ക് അരിച്ചെടുത്ത് ഐസ് ക്യൂബിട്ട് കുടിക്കാം.