+

സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 30 വരെ പുന:ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായി. മെയ് 30 വരെ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമ വേളയായിരിക്കും.

 
ഇടുക്കി : സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 30 വരെ പുന:ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായി. മെയ് 30 വരെ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമ വേളയായിരിക്കും.

രാവിലെ 7 മുതൽ വൈകിട്ട് 7  വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടു ത്തിയും ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചു.

സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം മേൽ പറഞ്ഞ രീതിയിൽ ക്രമീകരിച്ച് നൽകണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും, നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 0486-2222363 എന്ന നമ്പറിൽ വിവരം അറിയിക്കാവുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ കെ. ആർ. സ്മിത അറിയിച്ചു.

facebook twitter