+

കാപ്പിപ്പൊടിയിൽ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

കാപ്പിപ്പൊടി- 1 ടേബിൾസ്പൂൺ     അരിപ്പൊടി- 1 ടേബിൾസ്പൂൺ     തൈര്- 2 ടീസ്പൂൺ
ലിപ് ബാമിൻ്റെ ഉപയോഗം ഒരു പരിധി വരെ താത്കാലികമായി ചുണ്ട് വരണ്ടുപോകുന്നതു തടയാൻ സഹായിക്കും. അതും കെമിക്കൽ അടങ്ങിയ ഇത്തരം ഉത്പനങ്ങൾ കടയിൽ നിന്നും വാങ്ങുന്നതിനു പകരം അവ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം.
ചേരുവകൾ
    നെയ്യ്
    വെളിച്ചെണ്ണ
    മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അൽപം നെയ്യെടുക്കാം. ഇതിലേയ്ക്ക് വെളിച്ചെണ്ണയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചെറിയ പാത്രത്തിലേയ്ക്കു മാറ്റാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. 
നെയ്യ് 
വരണ്ടതും വിണ്ടു കീറുന്നതുമായ ചുണ്ടിൽ നെയ്യ് പുരട്ടാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും, വരണ്ടു പോകുന്നത് തടയുകയും ചെയ്യും.
വെളിച്ചെണ്ണ
ധാരാളം ആൻ്റി ഓക്സിഡൻ്റുകളും, ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കി തീർക്കും കൂടാതെ ഇലാസ്തികത വർധിപ്പിക്കുകയും ചെയ്യും. പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട് അതിനാൽ ചുണ്ട് ഇരുണ്ട് പോകുന്നത് തടയും. ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. ഇത് ആഴത്തിൽ തന്നെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വരൾച്ച, ചുളിവുകൾ എന്നിവ കുറയ്ക്കുന്നു
7
മുടി വളരാൻ നെയ്യും കടുകെണ്ണയും
തലമുടിയുടെ പ്രശ്നങ്ങൾക്കെല്ലാം കൂടി ഒരു ഒറ്റമൂലു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അങ്ങനെയെങ്കിൽ നെയ്യും, കടുകെണ്ണയും നിങ്ങളുടെ സഹായത്തിനുണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എങ്ങനെ തലമുടി പരിചരണത്തിന് സഹായിക്കും?
ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. കൂടാതെ ബീറ്റാ കരോട്ടിൻ, സെലിനിയം, സിങ്ക് ഇരുമ്പ്, എന്നിവയുടെ സവിശേഷ ഉറവിടവുമാണ് നെയ്യ്. ഇവയെല്ലാം മുടിക്ക് കരുത്തും ആരോഗ്യവും പകരാൻ ആവശ്യമാണ്. ഇവ ശിരോചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി മുടി വേരുകളെ ശക്തിപ്പെടുത്തുന്നു. 
നെയ്യ് ശിരോ ചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്ന അണുബാധകളെയും താരനെയും അകറ്റുന്നു. ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ സവിശേഷതകൾ ഇതിനുണ്ട്. അതിനാൽ ശിരോചർമ്മത്തിലെ വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് ശമനം ഉണ്ടാകും. 
കടുകെണ്ണയിലും ഒമേഗ 3 ഫാറ്റി ആസിഡുകളും, സിങ്കും, ബീറ്റാകരോട്ടിനും, ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ്. കടുകെണ്ണയിൽ അടങ്ങിയിരിക്കുന്ന അലൈൽ ഐസോത്തിയോസയനേറ്റ് ശിരോചർമ്മത്തിലേയ്ക്ക് പോഷകങ്ങൾ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. 
മുടിയുടെ അമിതമായ കൊഴിച്ചിൽ തടയാൻ ഇത് ഏറെ സഹായകരമാണ്. സെലിനിയവും സിങ്കും മുടിയിഴകൾക്ക് കരുത്ത് പകരുന്ന കെരാട്ടിൻ്റെ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മുടി വരുകളെ ആഴത്തിൽ പോഷിപ്പിച്ച് പൊട്ടിപോകുന്നത് തടയും.
നെയ്യ് ഘടനയിൽ കുറച്ച് കട്ടി കൂടുതൽ ഉള്ളതിനാൽ ഉപയോഗിക്കുമ്പോൾ ഏറെ കരുതൽ വേണം. അമിതമായി നെയ്യ് തലമുടിയിൽ പുരട്ടുന്നത് താരൻ, ചൊറിച്ചിൽ പോലെയുള്ളവ അമിതമാകാൻ സാധ്യതയുണ്ട്. എന്നാൽ കടുകെണ്ണ ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവുമാണ്. അതിനാൽ അധികം ആളുകളും കടുകെണ്ണയാണ് മുടി പരിചരണത്തിന് ഉപയോഗിക്കാറുള്ളത്
facebook twitter