+

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഗോദ്റെജ് പുതിയ പ്രീമിയം ഗൃഹോപകരണങ്ങളും നിര്‍മിത ബുദ്ധിയുടെ പിന്തുണയുള്ള ഉല്‍പന്നങ്ങളും അവതരിപ്പിച്ചു

ഓണക്കാലത്ത് ഉല്‍സവാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗം നിരവധി പ്രീമിയം ഓഫറുകള്‍ അവതരിപ്പിച്ചു. ഉയര്‍ന്ന ശേഷിയുള്ള എഐ പിന്തുണയും ആകര്‍ഷകമായ ഡിസൈനും അടങ്ങിയ അത്യാധുനിക ഉല്‍പന്നങ്ങളാണ് ഏറ്റവും പുതിയ ഈ ശ്രേണിയിലുള്ളത്.


കൊച്ചി:  ഓണക്കാലത്ത് ഉല്‍സവാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗം നിരവധി പ്രീമിയം ഓഫറുകള്‍ അവതരിപ്പിച്ചു. ഉയര്‍ന്ന ശേഷിയുള്ള എഐ പിന്തുണയും ആകര്‍ഷകമായ ഡിസൈനും അടങ്ങിയ അത്യാധുനിക ഉല്‍പന്നങ്ങളാണ് ഏറ്റവും പുതിയ ഈ ശ്രേണിയിലുള്ളത്.

വീടുകള്‍ക്കും വാണിജ്യ മേഖലയ്ക്കുമായി മൂല്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ ഉല്‍പന്ന നിരയാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ഗോദ്റെജിന്‍റെ നിലവിലെ ഉല്‍പന്ന നിരയില്‍ പകുതിയിലധികവും എഐ പിന്തുണയുള്ളവയാണ്. അപ്ലയന്‍സിന്‍റെ പ്രകടനം ഏറ്റവും മികച്ച നിലയിലാക്കാന്‍ ഇതു സഹായിക്കും. ഇതില്‍ നിര്‍മിക്കുമ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്‍റലിജന്‍സ് വഴി പ്രവര്‍ത്തനം നിരീക്ഷിക്കുകയും കാലാവസ്ഥ, ഭക്ഷണത്തിന്‍റെ ലോഡ്, തുണിയുടെ ലോഡ്, ക്ലോത്ത് ബാലന്‍സ്, ഹീറ്റ് ലോഡ് തുടങ്ങിയ ഘടകങ്ങള്‍ കണ്ടെത്തുകയും ചെയ്യും. എഐ പിന്തുണയോടെ ടര്‍ബിഡിറ്റി സെന്‍സ് ചെയ്യുന്ന വാഷിങ് മെഷീനുകളാണ് ഈ രംഗത്തെ ബ്രാന്‍ഡിന്‍റെ ഏറ്റവും പുതിയ അവതരണം. മനുഷ്യരുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്ന വിധത്തില്‍ തുണികളില്‍ നിന്ന് കഠിനമായ ഡിറ്റര്‍ജന്‍റുകള്‍ 50 ശതമാനം അധികം നീക്കം ചെയ്യുന്നു. ഇതോടൊപ്പം തുണികള്‍ വേഗത്തില്‍ നിറം മങ്ങുന്നതിനെ ചെറുക്കുകയും ചെയ്യും. ഫില്‍റ്ററുകള്‍ വൃത്തിയാക്കുന്നതിനെ കുറിച്ച് ഓര്‍മിപ്പിക്കുകയും എളുപ്പത്തില്‍ ഷെഡ്യൂളുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന എഐ സംവിധാനമുള്ള സ്മാര്‍ട്ട്

എസികളും ഉപഭോക്താക്കള്‍ക്കു വാങ്ങാം.

കൂടുതല്‍ വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന ഊര്‍ജ്ജ സംരക്ഷണ ശേഷിയുള്ള 5-സ്റ്റാര്‍ റേറ്റിങുളള പുതിയ ഉല്‍പന്നങ്ങളുടെ നിരയാണ് ബ്രാന്‍ഡ് മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കള്‍ പരമ്പരാഗത നിറങ്ങള്‍ക്കും ഫിനിഷിനും അപ്പുറത്തേക്കു ആഗ്രഹിക്കുന്ന ഇക്കാലത്ത് അപ്ലയന്‍സസുകളുടെ സൗന്ദര്യവും സുപ്രധാന ഘടകമായിട്ടുണ്ട്. തങ്ങളുടെ വീടുകളുടെ അലങ്കാരങ്ങളോട് ഒത്തു പോകുന്ന അപ്ലയന്‍സസുകളാണ് അവര്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്. ഗോദ്റെജിന്‍റെ ഏറ്റവും പുതിയ എസികള്‍ പ്രകൃതിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുളളതാണ്. പുതിയ വൂഡ് ഫിനിഷ്, മള്‍ട്ടിപ്പിള്‍ മാര്‍ബിള്‍ ഫിനിഷുകള്‍ എന്നിവയുമായി ഇവ എത്തുന്നു. റഫ്രിജറേറ്ററുകള്‍ വൂഡ് ഫിനിഷ്, ഗ്ലാസ് ഫിനിഷ്, സ്റ്റീല്‍ ഫിനിഷ്, ഫ്ളോറല്‍ ഫിനിഷ് എന്നിവയുമായാണ് എത്തുന്നത്.  വലിയ ശേഷിയുള്ള സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകളും ആകര്‍ഷകമായ രൂപവുമായി എത്തുന്നു.

വലിയ ശേഷിയുള്ളവയ്ക്കായുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഗോദ്റെജ് അപ്ലയന്‍സസ് തങ്ങളുടെ ഉല്‍പന്ന നിരയില്‍ വിപുലമായ അവതരണങ്ങളാണ് നടത്തുന്നത്. ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ 216 ലിറ്ററില്‍ മുതല്‍ 600 ലിറ്റര്‍ വരെയാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളില്‍ 6.5 കിലോഗ്രാം മുതല്‍ 10 കിലോഗ്രാം വരേയും എസികള്‍ 1.5 ടണ്‍ മുതല്‍ 3 ടണ്‍ വരേയും എയര്‍ കൂളറുകള്‍ 37 ലിറ്റര്‍ മുതല്‍ 100 ലിറ്റര്‍ ശേഷി വരേയും ലഭ്യമാണ്.

ടവര്‍ എസികള്‍, കാസറ്റ് ഏസികള്‍, വണ്‍വേ കാസറ്റ് എസികള്‍ തുടങ്ങിയവയുമായി വാണിജ്യ അപ്ലയന്‍സസുകളുടെ മേഖലയും ബ്രാന്‍ഡ് ശക്തമാക്കിയിട്ടുണ്ട്. കൊമേഴ്സ്യല്‍ ഡീപ്പ് ഫ്രീസറുകളുടെ വിപുലമായ നിരയും അവതരിപ്പിക്കുന്നു. ലൈറ്റ് കൊമേഴ്സ്യല്‍ എസികള്‍ പ്രീമിയം കണ്‍സ്യൂമര്‍ വീടുകളിലേക്കും എത്തുന്നു.

ഉല്‍സവ കാലത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു കൊണ്ട് ഗോദ്റെജിന്‍റെ ഗോള്‍ഡന്‍ ഓണം ഓഫര്‍ 2025 ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെ ലഭ്യമാകും. കേരളത്തില്‍ മാത്രമായിട്ടാവും ഇതു ലഭിക്കുക. അപ്ലയന്‍സസുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള 10 ഗ്രാം വരെയുള്ള സ്വര്‍ണ നാണയും വിജയിക്കാനുള്ള അവസരവും ലഭിക്കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുകയും ലക്കി ഡ്രോയില്‍ പങ്കെടുക്കുകയും വേണം. 12,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍, അപ്ലയന്‍സസുകള്‍ക്ക് സീറോ ഡൗണ്‍ പെയ്മെന്‍റും ലളിതമായ ഇഎംഐയും ഉള്ള വായ്പകള്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഒപ്പം അഞ്ചു വര്‍ഷം വരെയുള്ള സമഗ്ര വാറന്‍റിയും ലഭിക്കും. ഒളിഞ്ഞിരിക്കുന്ന ചെലവുകളില്ല, എസികളില്‍ അഞ്ചു വര്‍ഷത്തെ സമഗ്ര വാറന്‍റി എന്നിവ ശ്രദ്ധാപൂര്‍വ്വം രൂപകല്‍പന ചെയ്ത് ഗ്യാസ് റീഫില്ലിങ് ചാര്‍ജുകളും റിമോട്ട് പോലുള്ള പ്ലാസ്റ്റിക് ഘടകങ്ങളും സര്‍വീസ് വിസിറ്റ് ചെലവുകളും വരെ ഉള്‍പ്പെടുത്തിയുള്ളതാണ്.

ഓണം എപ്പോഴും രാജ്യത്തെ ഉല്‍സവ ആവേശത്തിന്‍റെ തുടക്കമാണെന്നും ഞങ്ങളുടെ പതിവു രീതിയനുസരിച്ച് ഇക്കാലത്ത് ഉപഭോക്താക്കള്‍ക്കായി പുതിയ അവതരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പ് അപ്ലയന്‍സസ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ കമല്‍ നന്ദി പറഞ്ഞു. എഐ പിന്തുണയുള്ള പുതുമകള്‍, ഡിസൈനിലെ മുന്നേറ്റങ്ങള്‍, പുതിയ ഉയര്‍ന്ന ശേഷിയുള്ള വിഭാഗം, ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനായി പുതിയ മേഖലകളിലേക്കുള്ള മുന്നേറ്റം തുടങ്ങിയവ ഇതിലൂടെ ദൃശ്യമാണ്. ഉപഭോക്താക്കള്‍ക്കായി വളരെ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഒരുക്കുന്നുണ്ട്. ലക്കി ഡ്രോകള്‍, സ്വര്‍ണം മുതല്‍ ക്യാഷ് ബാക്ക് വരെയുള്ള ആനുകൂല്യങ്ങള്‍, വിപുലീകരിച്ച വാറന്‍റി, ലളിതമായ ഇഎംഐകള്‍ തുടങ്ങിയവയെല്ലാം ഉല്‍സവ കാലത്തെ വാങ്ങലുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കും. പുതിയ ഉല്‍പന്ന നിര എല്ലാ മുന്‍നിര സ്റ്റോറുകളിലും ലഭ്യമാകും. പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചതോടൊപ്പം ഉപഭോക്താക്കള്‍ക്കായി ആവേശകരമായ ആനുകൂല്യങ്ങളും ബ്രാന്‍ഡ് പ്രമോഷനുകളും ലഭ്യമാക്കുന്നുണ്ട്. ഇവയിലൂടെ ഈ ഓണക്കാലത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വളര്‍ച്ചയാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Trending :
facebook twitter