+

ഗുരുവായൂര്‍ ദേവസ്വം പരീക്ഷകള്‍ 24ന്

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകള്‍ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ, കംപ്യൂട്ടർ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, വർക്ക് സുപ്രണ്ട്, മെഡിക്കല്‍ ഓഫീസർ (ആയുർവേദ)

ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകള്‍ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ, കംപ്യൂട്ടർ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, വർക്ക് സുപ്രണ്ട്, മെഡിക്കല്‍ ഓഫീസർ (ആയുർവേദ) എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷകളാണ് ഓഗസ്റ്റ് 24ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

പ്ലംബർ (കാറ്റഗറി നം. 08/2025), കലാനിലയം സൂപ്രണ്ട് (കാറ്റഗറി നം. 15/2025) എന്നീ തസ്തികകളിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷ ഓഗസ്റ്റ് 24ന് രാവിലെ 9 മുതല്‍ 10.45 വരെയും കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നം. 25/2025), കംപ്യൂട്ടർ സ്‌പെഷ്യല്‍ അസിസ്റ്റന്റ് (കാറ്റഗറി നം. 26/2025), ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നം.27/2025) എന്നീ തസ്തികകളുടെ പൊതു ഒ.എം.ആർ പരീക്ഷ ഓഗസ്റ്റ് 24ന് 01.30 മുതല്‍ 3.15 വരെയും വർക്ക് സുപ്രണ്ട് (കാറ്റഗറി നം. 22/2025), മെഡിക്കല്‍ ഓഫീസർ (ആയുർവേദ) (കാറ്റഗറി നം : 29/2025) എന്നീ തസ്തികകളുടെ ഒ.എം.ആർ പരീക്ഷ ഓഗസ്റ്റ് 24ന് 1.30 മുതല്‍ 03.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച്‌ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kdrb.kerala.gov.in സന്ദർശിക്കുക

Trending :
facebook twitter