സ്വർണവില കുത്തനെ ഇടിഞ്ഞു

09:59 AM Oct 30, 2025 | Neha Nair

കൊച്ചി : സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോ. 30) കുത്തനെ കുറഞ്ഞു. പവന് 1,400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9120 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 158 രൂപയാണ് വില.

സ്വർണത്തിന് ഇന്നലെ രണ്ടുതവണ വില കൂടിയിരുന്നു. രാവിലെ ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയും പവന് 600 രൂപ കൂടി 89,760 രൂപയുമായി.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്നലെ കുതിപ്പ് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് ഇന്ന് 47.57 ഡോളറിടിഞ്ഞ് 3,939.18 ഡോളറാണ് വില. ഇന്നലെ രാവിലെ 3,964 ഡോളറും ഉച്ചക്ക് 4,018 ഡോളറുമായിരുന്നു. ഈ മാസം 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന വിലയായ 97,360 രൂപയിൽ എത്തിയത്. പിന്നീട് വിപണി ചാഞ്ചാടുന്നതാണ് കണ്ടത്.

ചൊവ്വാഴ്ച രാവിലെയും ഉച്ചക്കുമായി 1,800 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചക്ക് ശേഷം 88,600 രൂപയായിരുന്നു പവൻവില. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി. തിങ്കളാഴ്ചയും രണ്ടുതവണ വില ഇടിഞ്ഞിരുന്നു. പവന് 1,720 രൂപ കുറഞ്ഞ് പവന് 90,400 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.