വർധനവിൽ തുടർന്ന് സ്വർണവില

12:09 PM May 25, 2025 |


 ജുവലറിയിലേക്കിറങ്ങിയവരെ ഒക്കെ നിരാശരാക്കി കൊണ്ടായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. പവന് 400 രൂപയാണ് ഇന്നലെ കൂടിയത്. ആ വിലയിൽ തന്നെയാണ് വില ഇന്നും തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,920 രൂപയായും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8990 രൂപയായും തുടരുകയാണ്. വില കുറഞ്ഞാലും കൂടിയാലും പൊന്നൊരു സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എപ്പോ‍ഴും കാണുന്നത്.


രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.