+

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

 സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്.

 ഇതോടെ ജൂലൈ മാസത്തിൽ വൻ വർദ്ധനവോടെയാണ് സ്വർണ വിപണി തുറക്കുന്നത്. 72,160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില വീണ്ടും 9000 കടന്നു. ഇന്ന് 9020 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില.

facebook twitter