സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് :പവന് 90,320

11:50 AM Nov 03, 2025 |



സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 120 രൂപയാണ് ഉയർന്നത്. ഇതോടെ വില 90,320 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 11,290 രൂപയിലാണ് കച്ചവടം ആരംഭിച്ചത്. 
ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 90,200 രൂപയും ഒരു ഗ്രാം സ്വർണത്തിന് 11, 275 രൂപയുമായിരുന്നു. നവംബർ ഒന്നിന് പവന് 200 രൂപ കുറഞ്ഞാണ് ഈ വിലയിലെത്തിയത്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.