വേണ്ട ചേരുവകൾ...
നെല്ലിക്ക 6 എണ്ണം
ചെറുനാരങ്ങ ഒന്നിന്റെ പകുതി
ഇഞ്ചി 2 കഷ്ണം
വെള്ളം 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക. ശേഷം ചെറുനാരങ്ങ, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസ് ഒരു 20 മിനുട്ട് മാറ്റി വയ്ക്കണം. ഇഞ്ചിയുടെ ഊറൽ ജൂസിന്റെ അടിയിൽ വരും. ശേഷം ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയിൽ വന്ന ഊറൽ കളയണം. ഇനി മധുരം വേണ്ടവർക്ക് ജൂസിൽ തേൻ ചേർക്കാവുന്നതാണ്.