നല്ല കിടിലന്‍ രുചിയില്‍ അച്ചാര്‍

04:25 PM Aug 11, 2025 | Kavya Ramachandran

ചേരുവകള്‍

ഓറഞ്ച് തൊലി – 1 കപ്പ്
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 2 എണ്ണം
വറ്റല്‍ മുളക് – 1 എണ്ണം
വാളന്‍പുളി – നെല്ലിക്ക വലിപ്പത്തില്‍
കറിവേപ്പില – 2 തണ്ട്
നല്ലെണ്ണ – 3 ടേബിള്‍ സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ഉലുവാപ്പൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ശര്‍ക്കര – ഒരു കഷണം
ഉപ്പ് – പാകത്തിന്


തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക.

വാളന്‍ പുളിയില്‍ അല്പം വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക.

ചൂടായ പാത്രത്തിലേക്ക് എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക.

ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വഴറ്റി എടുക്കാം.

ഇതിലേക്ക് ഓറഞ്ച് തൊലി ചേര്‍ത്ത് വഴറ്റി എടുക്കാം.

ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു മൂപ്പിച്ചെടുക്കുക.

പുളി പിഴിഞ്ഞ് മാറ്റിയ വെള്ളം ഇതിലേക്ക് ചേര്‍ത്തുകൊടുക്കാം.

പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി എടുക്കാം.

കായപ്പൊടിയും ഉലുവാപ്പൊടിയും ഇളക്കി യോജിപ്പിച്ചശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാം.

ശര്‍ക്കരയും ചേര്‍ത്ത് മൂന്നു മിനിറ്റു കൂടി വേവിച്ചെടുക്കുക.