സഹപ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

09:31 AM May 06, 2025 | Kavya Ramachandran

തൃശൂർ : കുന്നംകുളത്ത് സഹപ്രവർത്തകരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു .കഴിഞ്ഞ മാർച്ച് 14 ലാണ്  സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയിൽ വാടകവീട്ടിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്. അറസ്റ്റിലായ പ്രതികൾ സഹോദരങ്ങളാണ്.