ഒന്ന്
1 വാഴപ്പഴം പേസ്റ്റാക്കിയതിലേക്ക് ഒരു സ്പൂൺ ഒലീവ് ഓയിൽ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
രണ്ട്
കഞ്ഞി വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ഇത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് സഹായിക്കുന്നു.
മൂന്ന്
രണ്ട് സ്പൂൺ നെല്ലിക്ക പൊടിച്ചതിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.
നാല്
മുടികൊഴിച്ചിൽ അകറ്റുന്നതിന് മികച്ചതാണ് പപ്പായ. രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് റോസ് വാട്ടർ ചേർക്കുക.ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
പപ്പായയിൽ വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും എൻസൈമുകളും അടങ്ങിയതിനാൽ മുടി വളർച്ച വേഗത്തിലാക്കുന്നു. താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ തടയാനും പപ്പായ സഹായിക്കും.
അഞ്ച്
കറ്റാർവാഴ ജെല്ലും ഒലീവ് ഓയിലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകുക.