പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിലിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മുടികൊഴിച്ചിൽ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ വിറ്റാമിൻ ഡി ചെക്ക് ചെയ്യണം. അമിത ഉത്കണ്ഠയും വിഷാദവും മുടികൊഴിച്ചിലിന് കാരണമാകാം.
അമിത മുടികൊഴിച്ചിൽ ഉള്ളവർക്കുള്ള പ്രധാന പ്രശ്നം തൈറോയിഡാണ്. തൈറോയിഡ് ഹോർമോൺ അസന്തുലിതമായാൽ അമിത മുടികൊഴിച്ചിൽ ഉണ്ടായേക്കാം.
മുടികൊഴിച്ചിൽ കൂടാതെ എല്ലുകളുടെ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, കാലു-കൈ വേദന തുടങ്ങിയവ ഉണ്ടവുന്നു. പ്രതിരോധശേഷി കുറയുന്നതും എപ്പോഴും അസുഖങ്ങള്‍ വരുന്നതും വിറ്റാമിന്‍ ഡി കുറഞ്ഞതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ കൃത്യമായ ചികിത്സ തേടേണ്ടതാണ്.
സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ കുറവ് ആർത്തവചക്രത്തെ വരെ ബാധിക്കും. വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളെയടക്കം വലിയ രീതിയിൽ ബാധിച്ചുവരുന്നുണ്ട്. കുട്ടികളിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
വിറ്റാമിൻ ഡി എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ഏറെ സഹായിക്കുന്നു. കൂടാതെ, തലച്ചോറിന്റെ പ്രവർത്തനത്തെയും മാനസികാവസ്ഥയെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.
മുടിയുടെ ആരോഗ്യം നിലനിർത്താനും പുതുതായി മുടി വളരാനും വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യ പ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. മുടി കൊഴിച്ചിൽ തടയാൻ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. മത്സ്യങ്ങളും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.