+

ഖത്തറില്‍ നിന്നുള്ള ഹജ്ജ് രജിസ്‌ട്രേഷൻ തിയ്യതി നീട്ടി

ഖത്തറില്‍നിന്നുള്ള ഈ വർഷത്തെ ഹജ്ജ് (Hajj 2026) സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി 2025 നവംബർ 15 വരെ നീട്ടിയതായി ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു

ഖത്തറില്‍നിന്നുള്ള ഈ വർഷത്തെ ഹജ്ജ് (Hajj 2026) സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി 2025 നവംബർ 15 വരെ നീട്ടിയതായി ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു.ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പൊതുജങ്ങളില്‍ നിന്ന് ലഭിച്ച നിരവധി അഭ്യർത്ഥനകളും കോളുകളും കണക്കിലെടുത്ത് ആണ് നടപടി.

രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ തീർത്ഥാടകർക്ക് സുഗമവും സംഘടിതവുമായ അന്തരീക്ഷത്തില്‍ ഹജ്ജ് നിർവഹിക്കാനുതകും വിധം, രജിസ്ട്രേഷൻ നല്‍കാനുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (hajj.gov.qa) വഴി രജിസ്ട്രേഷൻ തുടരുമെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുല്‍ത്താൻ അല്‍ മിസെഫ്രി പറഞ്ഞു.

facebook twitter