+

ഖത്തറിലെ ഇസ്രായേല്‍ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരചടങ്ങുകള്‍ തുടങ്ങി.

ഇസ്രായേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഹമാസ് രംഗത്ത്. ഖത്തറിലെ ഇസ്രായേല്‍ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഇസ്രായേലിന് ഉറപ്പാക്കണമെന്നും സമാധാനശ്രമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരചടങ്ങുകള്‍ തുടങ്ങി. ചടങ്ങില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെ എതിര്‍ക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ഗള്‍ഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തര്‍ അമീറുമായി നടത്തിയ സംഭാഷണത്തില്‍ ഇസ്രായേല്‍ ആക്രമണത്തെ മോദി അപലപിച്ചിരുന്നു

facebook twitter