തളിപ്പറമ്പ : തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴാംമൈലിൽ 820 ഗ്രാം കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയിൽ.
സുർജയ ബലയാർ സിങ്ങ് (25 ) എന്നയാളുടെ പേരിലാണ് കേസെടുത്തത് .തളിപറമ്പിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്ക് കൊണ്ടുവന്ന കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം . പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി,
പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് ,മാരായ നികേഷ് കെ.വി ,ഉല്ലാസ് ജോസ് ,സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ എന്നിവരും ഉണ്ടായിരുന്നു.