+

കണ്ണൂർ തളിപ്പറമ്പിൽ മുക്കാൽ കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയിൽ

തളിപ്പറമ്പ് എക്സൈസ്  റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ  അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ   ഏഴാംമൈലിൽ  820 ഗ്രാം കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയിൽ.

 തളിപ്പറമ്പ : തളിപ്പറമ്പ് എക്സൈസ്  റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ  അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ   ഏഴാംമൈലിൽ  820 ഗ്രാം കഞ്ചാവുമായി ഒഡീഷാ സ്വദേശി പിടിയിൽ.

 സുർജയ ബലയാർ സിങ്ങ് (25 ) എന്നയാളുടെ പേരിലാണ്  കേസെടുത്തത് .തളിപറമ്പിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്ക്  കൊണ്ടുവന്ന കഞ്ചാവാണെന്നാണ്  ലഭിക്കുന്ന വിവരം . പരിശോധനാ  സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ  മനോഹരൻ പി പി,
പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് ,മാരായ  നികേഷ് കെ.വി  ,ഉല്ലാസ് ജോസ് ,സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ എന്നിവരും ഉണ്ടായിരുന്നു.
 

Trending :
facebook twitter