'സന്തോഷം കൊണ്ട് ഞാൻ കരയുന്നു'; സഹോദരിക്ക് വിവാഹാശംസയുമായി നിമിഷ സജയൻ

06:30 PM Apr 24, 2025 | Kavya Ramachandran

ചലച്ചിത്രതാരം നിമിഷാ സജയന്റെ സഹോദരി നീതു സജയന്‍ വിവാഹിതയായി. വിവാഹത്തിന്റെ ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.കാര്‍ത്തിക് ശിവശങ്കര്‍ എന്നാണ് നീതു സജയന്റെ ജീവിതപങ്കാളിയുടെ പേര്.

'സന്തോഷം കൊണ്ട് ഞാന്‍ കരയുകയാണ്, പക്ഷേ എന്റെ ഹൃദയം പുഞ്ചിരിക്കുന്നു.' -സഹോദരിയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിമിഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മധുപാല്‍, രജിഷാ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് വധൂവരന്മാര്‍ക്ക് ആശംസനേര്‍ന്നുകൊണ്ട് കമന്റുകളിട്ടത്.