+

മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനായില്ല; നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി

മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്.

റാന്നി: മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് നാല്‍പ്പത്തേഴുകാരൻ ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയാണ് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ചത്.ഞയറാഴ്ച്ച വൈകിട്ടാണ് ഷിജോയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് മരിച്ച ഷിജോ. സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്. 

ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജില്‍ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നല്‍കാൻ കഴിയാതെവന്നതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. സാമ്ബത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.ഷിജോുടെ ‌ഭാര്യ എയ്ഡഡ് സ്കൂള്‍ അധ്യാപികയാണ്. എന്നാല്‍, കഴിഞ്ഞ 12 വർഷമായി ഇവർക്ക് ശമ്ബളം ലഭിച്ചിരുന്നില്ല.

facebook twitter