വെള്ളരിക്ക ജ്യൂസ്
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക ജ്യൂസ്. കൂടാതെ മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുകയും ആരോഗ്യമുള്ള മുടിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ കുക്കുമ്പർ മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. പ്രത്യേകിച്ച്, വെള്ളരിക്കയിലെ സിലിക്കണും സൾഫറും മുടി വളർച്ച വേഗത്തിലാക്കും. വെള്ളരിക്ക നീര് തലയോട്ടിയിൽ പുരട്ടുന്നത് തലയോട്ടിക്ക് ജലാംശം നൽകാനും പോഷണം നൽകാനും സഹായിക്കും. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുക ചെയ്യും. വെള്ളരിക്ക വെള്ളം, പുതിനയില, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവയുമായി യോജിപ്പിച്ച ശേഷം കുടിക്കുക. ഇത് മുടി കരുത്തോടെ വളരാൻ സഹായിക്കും.
നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് മുടി വളർച്ച വേഗത്തിലാക്കുന്നു. കൂടാതെ താരൻ കുറയ്ക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്ക ജ്യൂസിൽ അൽപം തേൻ ചേർത്ത ശേഷം കുടിക്കുക. ഇത് വേഗത്തിലുള്ള മുടിവളർച്ചയ്ക്ക് സഹായിക്കുന്നു.
ഉണക്ക മുന്തിരി വെള്ളം
പോഷകങ്ങൾ നിറഞ്ഞ ഉണക്ക മുന്തിരി മുടി വളർച്ച വേഗത്തിലാക്കുന്നു. ഒരു ഗ്ലാസ് പ്രൂൺ ജ്യൂസിൽ ഏകദേശം 3 മില്ലിഗ്രാം ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ബി 6, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. തലേദിവസം തന്നെ ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക.
ബീറ്റ്റൂട്ട് ജ്യൂസ്
ഇരുമ്പിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും ബീറ്റ്റൂട്ട് ജ്യൂസ് മികച്ചതാണ്. ബീറ്റ്റൂട്ട്, ആപ്പിൾ, ഇഞ്ചി എന്നിവ യോജിപ്പിച്ച ശേഷം നന്നായി അരച്ചെടുക്കുക. ശേഷം കുടിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കുടിക്കാവുന്നതാണ്.
പാലക്ക് ചീര ജ്യൂസ്
പാലക്ക് ചീരയിൽ ഇരുമ്പ് മാത്രമല്ല, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ചെമ്പ് തുടങ്ങിയ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര, കാരറ്റ് എന്നിവ ചേർത്ത് പേസ്റ്റാക്കി എടുക്കുക. ശേഷം കുടിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കുടിക്കാവുന്നതാണ്.