കാസറഗോഡ്: കുമ്ബളയില്‍ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രധാനാധ്യാപകൻ അറസ്റ്റില്‍.കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് അറസ്റ്റിലായത്. കുമ്ബള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനാണ് സുധീർ.
ഗൃഹപ്രവേശന ചടങ്ങ് നടന്ന വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാള്‍ക്ക് ആ വീട്ടിലെ കുട്ടിയോടൊപ്പം പരിപാടി നടന്ന വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോയി കൊടുത്ത് മടങ്ങും വഴിയായിരുന്നു അധ്യാപകൻ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തെ പെണ്‍കുട്ടിയെ അധ്യാപകൻ പഠിപ്പിച്ചിരുന്നു.
ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ അനുനയിപ്പിച്ച് രാത്രിയുടെ മറവിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്