+

ആരോഗ്യ രംഗത്തെ യുഡിഎഫ് കമ്മീഷന് പഠനം എളുപ്പമാക്കാം, എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ ഡാറ്റ പുറത്തുവിട്ട് വീണാ ജോര്‍ജ്, സൗജന്യ ചികിത്സയില്‍ ഓരോ വര്‍ഷവും 1,000 കോടി രൂപയിലധികം വ്യത്യാസം

മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ എടുത്തുകാണിക്കാനാണ് യുഡിഎഫ് കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍, രണ്ട് സര്‍ക്കാരുകളുടെ കാലത്തും ഉള്ള ആരോഗ്യവകുപ്പിന്റെ പ്രകടനത്തിന്റെ വിശദാംശങ്ങള്‍ വീണാ ജോര്‍ജ് പുറത്തുവിട്ടു. സൗജന്യ ചികിത്സയില്‍ ഓരോ വര്‍ഷവും 1,000 കോടി രൂപയിലധികം ചെലവഴിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ബഹുദൂരം മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

യുഡിഫിന്റെ പൂജ്യങ്ങളില്‍
നിന്നും മോശം ആരോഗ്യ സൂചകങ്ങളില്‍ നിന്നും 
 കേരളത്തിന്റെ ആരോഗ്യ മേഖലയെ എല്‍ ഡി എഫ്  എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണ്.
LDF , UDF കാലത്തെ ചില വസ്തുതകള്‍  നമുക്ക് ഒന്ന് പരിശോധിക്കാം .
മാതൃമരണ നിരക്ക് ( ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മരിക്കുന്ന അമ്മമാരുടെ എണ്ണം)
2015-16   - 43
2024-25  - 19
ശിശു മരണനിരക്ക് (ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ ഒരു വയസ്സിനുള്ളില്‍ മരിക്കുന്നവരുടെ  എണ്ണം )
2015-16   - 12
2024-25  - 6
നവജാതശിശു മരണനിരക്ക് (1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴുള്ള കണക്കെടുക്കുമ്പോള്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം )
2015-16   - 6
2024-25  - 4
സൗജന്യ ചികിത്സാ പദ്ധതി
യുഡിഎഫ് -ഒരു വര്‍ഷം 30,000 (per family)
എല്‍ഡിഎഫ് -ഒരു വര്‍ഷം,5 ലക്ഷം(per family)
ഒരു വര്‍ഷം സൗജന്യ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ശരാശരി എത്ര രൂപ?
എല്‍ഡിഎഫ് 
2024-25 1498.5 കോടി
2021-22ല്‍ 1424.46 കോടി
2022-23ല്‍ 1478.38 കോടി
യുഡിഎഫ്
2011-12ല്‍ 139 കോടി
2012-13ല്‍ 181 കോടി
2013-14ല്‍ 108.49 കോടി
2014-15ല്‍ 121 കോടി
2015-16ല്‍ 114 കോടി
സൗജന്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍
എല്‍ഡിഎഫ്-- 42.5 ലക്ഷം
(2024-25)
യുഡിഎഫ്. 28.01 ലക്ഷം
ചികിത്സാ ചെലവില്‍ യുഡിഎഫ് കാലത്ത് നിന്ന് 60 ശതമാനം കുറവുണ്ടായി എന്ന് എന്‍എസ്എസ്ഒ (National Sample Survey report)സര്‍വേ റിപ്പോര്‍ട്ട്.
കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2016 പ്രകാരം: 
ഗ്രാമീണ മേഖല- 17,054, 
നഗര മേഖല 23,123
കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2024 പ്രകാരം: 
ഗ്രാമീണ മേഖല- 10,929, 
നഗര മേഖല 13,140
കരള്‍ മാറ്റിവയ്ക്കല്‍ 
യുഡിഎഫ് -0
എല്‍ഡിഎഫ് -2022ല്‍ ആരംഭിച്ച് 10  കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. വിജയകരമായി മുന്നോട്ട്
ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്
യുഡിഎഫ് - 0
എല്‍ഡിഎഫ് - 12
ഡയാലിസിസ്
ആരോഗ്യ വകുപ്പിന് (ഡിഎച്ച്എസ്) കീഴിലുള്ള ആശുപത്രികളുടെ എണ്ണം
യുഡിഎഫ് - 8
എല്‍.ഡി.എഫ്. - 107
(2025 ഡിസംബര്‍ ആകുമ്പോള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യാഥാര്‍ഥ്യമാകും)
· കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 
യുഡിഎഫ് - 0 
എല്‍ഡിഫ് 885
· ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ 
2015-16 - 0 
2024-25- 5416
നഗര ജനകീയ ആരോഗ്യ കേന്ദ്രം 
2015-16-0
2024-25--380
ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 
2015-16 - 0 
2024-25 -762
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം
2015-16 - 8.3 കോടി
2024-25 - 13.5 കോടി
കേരളത്തിന്റെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണ്. ഈ വസ്തുതകളില്‍ നിന്ന് യാഥാര്‍ത്ഥ്യം മനസിലാക്കാം.

facebook twitter