ചേരുവകൾ
അവൽ – 2 കപ്പ്
തേങ്ങ – 1/2 കപ്പ്
വെള്ളം – ആവശ്യത്തിന്
പഞ്ചസാര/ ശർക്കര – ആവശ്യത്തിന്
വാഴപ്പഴം-1 ആവശ്യമെങ്കിൽ ചേർക്കാം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ അവൽ എടുത്ത് ചെറിയ ചൂട് വെള്ളത്തിൽ രണ്ട് മിനിറ്റ് കുതിർത്ത് വെച്ചതിന് ശേഷം, മുഴുവൻ വെള്ളവും കളയുക. ശേഷം അവലിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും, ശർക്കരയും / പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ രുചി അനുസരിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന പഴം ചേർത്ത് കഴിച്ചോളൂ.
 
  
  
 