തണ്ണിമത്തൻ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്

04:30 PM Apr 19, 2025 | Kavya Ramachandran

വേണ്ട ചേരുവകൾ 

തണ്ണിമത്തൻ                    2 കപ്പ് 
പുതിനയില                     3 
നാരങ്ങ നീര്                    1
 പഞ്ചസാര                   ആവശ്യത്തിന് 
ഉപ്പ്                                    1 നുള്ള് 
വെള്ളം 
ഐസ് ക്യൂബ് 
കസ്കസ്  

ഉണ്ടാക്കുന്ന വിധം 

തണ്ണിമത്തനും പുതിന ഇലയും നാരങ്ങ നീരും പഞ്ചസാരയും ഉപ്പും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് അടിച്ചെടുക്കുക. അരിച്ചെടുത്തതിന് ശേഷം ചെറുതായി അരിഞ്ഞെടുത്തിട്ടുള്ള തണ്ണിമത്തനും കുതിർത്ത കസ്കസും ഐസ്ക്യൂബ് ചേർത്തും സേർവ് ചെയ്യാം.