ചേരുവകൾ
കാരറ്റ്- 1
പഴം- 1
ഈന്തപ്പഴം- 6
പാൽ- 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
വലിയ കാരറ്റ് ഒരെണ്ണം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വേവിക്കാം.
അതിലേക്ക് നന്നായി പഴുത്ത ഒരു പഴം അരിഞ്ഞു ചേർക്കാം.
ഒരു ഗ്ലാസ് പാലും, ആറ് ഈന്തപ്പഴം കുരുകളഞ്ഞ് വെള്ളത്തിൽ കുതിർത്തു വച്ചതും അതിലേക്കു ചേർത്ത് അരച്ചെടുക്കാം.
അത് ഒരു ഗ്ലാസിലേക്കു മാറ്റി മുകളിലായി കാരറ്റ് ഗ്രേറ്റ് ചെയ്ത് ചേർക്കാം.
ലഭ്യമെങ്കിൽ നട്സ് പൊടിച്ചെടുത്തും ചേർക്കാവുന്നതാണ്.