
കോട്ടയം: അയർലൻഡ് മലയാളി കോട്ടയത്തെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് മരിച്ചത്.അണ്ണാൻകുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിലായിരുന്നു ജിബു പുന്നൂസിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസമായി ഇദ്ദേഹം ഇതേ ഫ്ലാറ്റില്‍ തനിച്ച് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷം മുൻപാണ് ജിബു പുന്നൂസ് ഈ ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയില്‍ ജിബുവിനെ കാണാതിരുന്നതിനെ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.